അമ്പലപ്പുഴ വളഞ്ഞവഴിയില്‍ പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന് പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് തടയാനെത്തിയ സിപിഐഎം പ്രവര്‍ത്തകരുമായി വാക്കേറ്റം. മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്ന വളഞ്ഞ വഴിയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ഉദ്ഘാടന വേദിയുടെ ഏതാനും സമീപത്തു നിന്നാണ് മാര്‍ച്ചാരംഭിച്ചത്.പഞ്ചായത്തംഗം സുമിത, ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 30 ഓളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് വേദിക്കരികില്‍ എടത്വ സി.ഐ അന്‍വറിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന സി.പിഐഎം നേതാക്കളും മാര്‍ച്ചിനെതിരെ സംഘടിച്ച് ഇവിടെയെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. സി.പിഐഎം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
STORY HIGHLIGHT: BJP protest against minister saji cherian