കൊച്ചി: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈനിന്‍റെ ഭാവി ഇന്നറിയാം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കും. ദക്ഷിണ റെയിൽവേ അധികൃതരും കെ റെയിൽ പ്രതിനിധികളും കൊച്ചിയിലാണ് ചർച്ച നടത്തുക.
പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളം ഇതേവരെ സ്വീകരിച്ചിരുന്ന നിലപാടുകളിൽ എത്രത്തോളം മാറ്റം വരുത്തും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെ റെയിൽ മുന്നോട്ടുവച്ച സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജ് ആകണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. വന്ദേ ഭാരത് ട്രെയിനുകൾ കൂടി ഓടിക്കാവുന്ന രീതിയിൽ ആയിരിക്കണം പാതകൾ എന്നും റെയിൽവേ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഡിപിആറിൽ അടക്കം മാറ്റം വരുത്തേണ്ടി വരും.