ഇന്ന് ഒരു സൂപ്പ് കുടിച്ചാലോ? എല്ലാരും ഇഷ്ടപെടുന്ന സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് റെസിപ്പി നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ സ്റ്റോക്ക് ക്യൂബ്
- വെള്ളം
- കോൺഫ്ലോർ
- ബോൺലൈസ് ചിക്കൻ പീസെസ്
- മുട്ട വെള്ള
- ഉപ്പ്
- കുരുമുളക്
തയ്യാറാക്കുന്ന വിധം
ചിക്കൻ സ്റ്റോക്ക് ക്യൂബ് 2 കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. അതിലേക്ക് ഫ്രോസൺ സ്വീറ്റ് കോൺ ഒരു കപ്പ് ചേർക്കുക. തിളച്ചു വരുമ്പോൾ ഒരു സ്പൂൺ കോൺഫ്ലോറു വെള്ളത്തിൽ തിക്ക് ആയി കലക്കി ഒഴിക്കുക. ബോൺലൈസ് ചിക്കൻ പീസെസ് വേവിച്ചു പിച്ചി കീറി ഇടുക. 2 മുട്ട വെള്ള ബീറ്റ് ചെയ്യ്തത് പതിയെ ഒഴിച്ച് ഇളക്കുക. ഉപ്പും കുരുമുളകും ചേർത്ത് കഴിക്കാം.