കഞ്ഞിക്കും ചോറിനുമെല്ലാം ഒപ്പം തൊട്ടുകൂട്ടാൻ കിടിലൻ സ്വാദിലൊരു മാങ്ങ അച്ചാർ തയ്യാറാക്കിയാലോ? വളരെ രുചികരമായി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മാങ്ങ വലിയ കഷ്ണങ്ങളാക്കി മുറിച്ചത് – ഒന്നര കിലോഗ്രാം
- കല്ലുപ്പ് – 200 ഗ്രാം
- മുളകുപൊടി – ഒരു കപ്പ്
- വെളുത്തുള്ളി – അര കപ്പ്
- കടുക് പൊടിച്ചത് – അര കപ്പ്
- ഉലുവ ചൂടാക്കി പൊടിച്ചത് – ഒരു ടീസ്പൂണ്‍
- കായപ്പൊടി – ഒരു ടീസ്പൂണ്‍
- തിളപ്പിച്ചാറിയ നല്ലെണ്ണ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കറ പിടിക്കാത്ത പാത്രത്തില്‍ മാങ്ങയും ഉപ്പും ഇടകലര്‍ത്തിയിടുക. പാത്രത്തിന്റെ വായ മൂടി കെട്ടി മുകളില്‍ ഭാരം കയറ്റി വയ്ക്കണം. നാലാം ദിവസം എടുത്ത് വെള്ളം ഊറ്റി കളയുക. ബാക്കി ചേരുവകള്‍ എല്ലാം കൂട്ടി യോജിപ്പിച്ച് മാങ്ങയില്‍ ചേര്‍ത്ത് കൂട്ടി കുഴച്ചു വെയ്ക്കുക. ഉപ്പ് പോരെങ്കില്‍ വീണ്ടും ചേര്‍ക്കുക. തയ്യാറാക്കിയ അച്ചാര്‍ ഭരണികളിലോ സ്ഫടിക കുപ്പികളിലോ ആക്കി സൂക്ഷിക്കാം.