വായിൽ കപ്പലോടും നല്ല നെല്ലിക്ക അച്ചാർ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി ആവിയില്‍ 8 – 10 മിനുട്ട് പുഴുങ്ങി എടുക്കുക. ചൂട് ആറിയത്തിനു ശേഷം നാലായി അടര്‍ത്തി എടുത്തു ആവശ്യത്തിനു ഉപ്പു തിരുമ്മി 20 മിനുട്ട് വെക്കണം. ആവശ്യത്തിനു എള്ളെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിക്കുക. അതിനു ശേഷം വെളുത്തുള്ളി വഴറ്റുക. അതിലേക്കു പൊടിച്ചു വെച്ചിരിക്കുന്നതും, മുളക് പൊടി, മഞ്ഞള്‍ പൊടി, കായം എല്ലാം ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക. അതിലേക്കു ഉപ്പു തിരുമ്മി വെച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്തു ഇളക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ച് ഇളക്കി ചേര്‍ക്കുക. ചൂടാറിയതിനു ശേഷം വിനാഗിരി ചേര്‍ത്തു ഇളക്കുക.