ദോശയ്ക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു ഉള്ളി ചമ്മന്തി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണിത്.
ആവശ്യമായ ചേരുവകള്‍
- സവാള – 3 എണ്ണം
- പച്ച മുളക് – 1 എണ്ണം
- തക്കാളി – ഒന്നിന്റെ പകുതി
- കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 നുള്ള്
- കടുക് , വെളിച്ചെണ്ണ , ഉപ്പു, കറിവേപ്പില – ആവശ്യത്തിന്
- വെള്ളം – 4 – 5 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഫ്രൈയിംഗ് പാനില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ താളിച്ച് അതിലേക്കു സവാള, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. അതിനു ശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. ഈ കൂട്ട് നല്ല അയവില്‍ വരാന്‍ 4 – 5 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു ചെറു തീയില്‍ തിളപ്പിക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.