ജാതിക്കയുണ്ടോ, എങ്കിൽ കിടിലൻ ചമ്മന്തി റെഡി. ഉഗ്രൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയാണ് ജാതിക്ക ചമ്മന്തി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.ജാതിക്ക-2-3 തൊണ്ട്
- 2.തേങ്ങ -അര മുറി
- 3.ചുവന്നുള്ളി -5എണ്ണം
- 4.വറ്റല് മുളക് – 5-6 OR (കാശ്മീരി മുളക് പൊടി – (2സ്പൂണ്)
- 5 .ഉപ്പ് – ആവശ്യത്തിന്
- 6.കറിവേപ്പില -2-3 ഇല
- 7. വാളൻ പുളി-നെല്ലിക്ക വലുപ്പത്തിൽ
തയ്യാറാക്കുന്ന വിധം
ജാതിക്ക തൊണ്ട് ചെറുതായി മുറിച്ചു തേങ്ങ ഒഴികെ ഉള്ള ചേരുവകൾ ഒന്നിച്ചു ചോപ്പറിൽ അല്ലെങ്കിൽ മിക്സിയിൽ ഒന്ന് ചെറുതായി അരച്ചതിനു ശേഷം തേങ്ങ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. സ്വാദിഷ്ടമായ ജാതിക്ക ചമ്മന്തി തയ്യാർ.