Thiruvananthapuram

വ്യാജ ബോര്‍ഡെഴുതി വെച്ച് ആര്‍ക്കും ബസ് ഓടിക്കാം: യാത്രക്കാരുടെ ചാകരക്കൊയ്ത്ത് നടക്കുന്ന ബീമാപ്പള്ളി റൂട്ടില്‍; പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ ഇടപെടലുമില്ല നടപടിയുമില്ല; KSRTC നോക്കുകുത്തിക്കു സമം

പൊതുമേഖലാ സ്ഥാപനമായ KSRTCയെ രക്ഷിക്കാന്‍ കൈയ്യും കാലുമിട്ടടിക്കുന്ന ജീവനക്കാരുടെ ആവലാതിയാണിത്. പരിഗണിച്ചാല്‍ വരുമാനം കൂടുക മാത്രമല്ല, പെര്‍മിറ്റ് ലംഘിച്ച് ഓട്ടം നടത്തുന്ന വ്യാജന്‍മാരെയും പൊക്കാം. തലസ്ഥാന നഗരത്തിന്റെ പൊതു ആഘോഷമായ ബീമാപ്പള്ളി ഉറൂസ് നടക്കുകയാണ്. ഇവിടേക്ക് തിരുവനന്തപുരം സിറ്റിയില്‍ നിന്നും KSRTCയുടെ പ്രത്യേക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പ്രത്യേക സര്‍വ്വീസ് വേണമെന്ന് പള്ളി കമ്മിറ്റി അടക്കമുള്ള മീറ്റിംഗിന്റെ ആവസ്യവുമായിരുന്നു.

തിരക്കനുസരിച്ച് സര്‍വീസുകള്‍ കൂട്ടാനും തീരുമാനിച്ചിരുന്നു. പത്തു ദിവസം നടക്കുന്ന ഉത്സവത്തില്‍ നിന്നും KSRTCക്ക് ചെറുതല്ലാത്ത വരുമാനം ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍, KSRTC കണക്കു കൂട്ടിയതു പോലെയല്ല കാര്യങ്ങള്‍. ബീമാപ്പള്ളി റൂട്ടില്‍ KSRTC ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ നടത്തുന്നുണ്ട്. അതെങ്ങനെ സംഭവിച്ചെന്ന് ആര്‍ക്കും ഒരു പിടുത്തവുമില്ല. KSRTCക്ക് കിട്ടാനുള്ള വരുമാനം ഇതോടെ ചോര്‍ന്നു തുടങ്ങി. കറുത്ത ‘മാര്‍ക്കര്‍’ കൊണ്ട് ‘കിഴക്കേകോട്ട-ബീമാപ്പള്ളി’ എന്നൊരു ബോര്‍ഡ് മാത്രം എഴുതിയാല്‍

കേരളത്തില്‍ എവിടെയും സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഈ റൂട്ടില്‍ ഓടാനാകുമെന്നതാണ് അവസ്ഥ. പെര്‍മിറ്റ് ഇല്ലാത്തവരാണ് ഇതിലേറെയും. ഇതിന് അറുതി വരുത്താതെ KSRTCക്ക് ഇനിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. ഇതു സംബന്ധിച്ച പരാതിയുമായി KSRTC തിരുവനന്തപുരം സിറ്റി ഡിപ്പോ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് (എന്‍ഫോഴ്‌സ്‌മെന്റ്) പരാതി നല്‍കിയിരിക്കുകയാണ്.

പരാതി ഇങ്ങനെയാണ് ?

സ്വീകര്‍ത്താവ്,

ബഹു: റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്), തിരുവനന്തപുരം.

വിഷയം:- സ്വകാര്യ ബസ്സുകള്‍ അനധികൃതമായി സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച്,

03/12/2024 മുതല്‍ 13/12/2024 വരെ ബീമാപ്പള്ളി ഉറൂസ് നടന്നു വരുന്നു. ഉറുസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പള്ളി കമ്മറ്റിയെ ഉള്‍പ്പെടുത്തി കൂടിയ മീറ്റിംഗില്‍ കെ.എസ്.ആര്‍.ടി.സി. തമ്പാനൂര്‍, കിഴക്കേകോട്ട എന്നീ സ്ഥലങ്ങളില്‍ നിന്നും ബീമാപ്പള്ളിയിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസും ഭക്തജനങ്ങളുടെ തിരക്കനുസരിച്ച് അധിക സര്‍വ്വീസുകളും നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും പ്രത്യേകിച്ച് തിരുവനന്തപുരം സിറ്റി ഡിപ്പോ കേന്ദ്രീകരിച്ച് തമ്പാനൂര്‍, കിഴക്കേകോട്ട എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിവരുന്നു.

ടി പൊതുമേഖലാ സ്ഥാപനത്തിന്റെ വരുമാനം കവരുന്നതരത്തില്‍ ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സുകള്‍ പെര്‍മിറ്റ് ലംഘിച്ച് കിഴക്കേകോട്ട-ബീമാപള്ളി സര്‍വ്വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കുറയുന്നതും, ജീവനക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടയാകുന്നു. കൂടാതെ പെര്‍മിറ്റ് ഇല്ലാത്ത KL-06-D-1515, KL-13- T-4059, KL-5-T-2089, KL-01-A-5262 ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സര്‍വ്വീസ് നടത്തി വരുന്നു. ഇപ്രകാരം ഭക്തജനങ്ങളുടെ സുഗമമായ യാത്രാസംവിധാനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ നിയമപരമല്ലാതെ സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.യുടെ വരുമാനം കവരുന്ന സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായ നടപടികള്‍ സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു.

പെര്‍മിറ്റില്ലാതെ ഓടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ വരെ KSRTC നല്‍കിയിട്ടുണ്ട്. ഇതില്‍ ഇനിയെങ്കിലും നടപടി ഉണ്ടായില്ലെങ്കില്‍ KSRTCയുടെ വരുമാനം കുത്തനെ ഇടിയുമെന്നുറപ്പായിട്ടുണ്ട്. വ്യാജന്‍മാരെ നിരത്തിലിറങ്ങാന്‍ പോലും അനുവദിക്കരുത്.

CONTENT HIGHLIGHTS; Anyone can drive a bus with a fake board: on the Bimapally route, where commuters are swindled; No intervention or action against private buses operating in violation of permit; Let KSRTC look into it

Latest News