നല്ലൊരു നാലു മണി പലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം.
ആവശ്യമായ ചേരുവകൾ
- 1)മുട്ട പുഴുങ്ങിയത് -3എണ്ണം
- 2)തേങ്ങ ചിരവിയത്
- പുതിനയില – നാലഞ്ച് ഇല
- വേപ്പില – ഒരു ചെറിയ കതിർപ്പ്
- മല്ലിയില – കുറച്ച്
- പച്ചമുളക് – 5 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- ഉപ്പ് – ആവശ്യത്തിന്
- 3) മുട്ട – 1 അടിച്ചു പതപ്പിച്ചത്
- 4) പാചകയെണ്ണ – 500 മില്ലി
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി 4 പീസ് ആക്കുക. തേങ്ങയും മറ്റു ചേരുവകളും ഒട്ടുംവെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കുക. അരപ്പിൽ കുറച്ചെടുത്ത് മുട്ടയുടെ മഞ്ഞക്കരു അടരാതെ ശ്രദ്ധിച്ച് മേലെപൊതിയുക. മുട്ടയുടെ മഞ്ഞക്കരു പൊടിച്ച് തേങ്ങ കൂട്ടിന്റെ കൂടെ മിക്സ് ചെയ്തും ചെയ്യാം. അടിച്ചു പതപ്പിച്ചു വെച്ച മുട്ടയിൽ ശ്രദ്ധാപൂർവ്വം ഓരോ പീസായി മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുക. ഓരോ പീസും ശരിക്ക് മുങ്ങാൻ മാത്രം എണ്ണ ഉണ്ടായിരിക്കണം.