കുവൈത്തില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ അദാന്‍ പ്രദേശത്തുള്ള ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുവൈത്ത് അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വീട്ടിലുണ്ടായിരുന്ന ആറ് പേരെ അഗ്നിശമന സേന സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.