ചേരുവകൾ
ഉണക്കമീൻ – 250 ഗ്രാം
എണ്ണ – ആവശ്യത്തിന്
സവാള – 1 വലുത് നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 2
കറിവേപ്പില – പാകത്തിന്
കൊത്തമല്ലിയില
തയ്യാറാക്കുന്ന വിധം
ഉണക്കമീൻ കഷ്ണങ്ങളാക്കി മുറിച്ചു മുളകുപൊടി തിരുമ്മി 10 മിനിറ്റ് വക്കുക. പാനിൽ എണ്ണയൊഴിച്ചു, എണ്ണ ചൂടാകുമ്പോൾ മീൻ കഷ്ണങ്ങൾ അതിലിട്ട് വറുത്തെടുക്കുക. പിന്നീട് അതേ എണ്ണയിൽ നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇവ ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരിഞ്ഞു ചേർക്കുക. അതിലേക്ക് വറുത്തെടുത്ത മീൻ കഷ്ണങ്ങളും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് ചെറിയ തീയിൽ വഴറ്റുക. എണ്ണ തെളിയുമ്പോൾ അടുപ്പിൽ നിന്നിറക്കി പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന കൊത്തമല്ലിയില ചേർക്കുക. ചൂട് നന്നായി ആറിയതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക.
content highlight: dry-fish-chammandi-recipe