Food

നമ്മുടെ കോഴിക്കോട് നല്ല ചൂട് ബട്ടർ ചിക്കനും പൊറോട്ടയും ബീഫും കിട്ടുന്ന ഒരടിപൊളി സ്പോട്ട്

പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കും പോയാൽ നല്ല ചൂട് ബട്ടർ ചിക്കനും വെള്ളയപ്പവും പൊറോട്ടയും കിട്ടുന്ന നമ്മുടെ കോഴിക്കോട് ഉള്ള ഫുഡ് സ്പോട്ടാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പാളയത്തെ സർക്കാർ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന സിറ്റി ഹോട്ടൽ പ്രദേശവാസികൾക്കും നഗരത്തിൽ വരുന്നവർക്കും സൗകര്യപ്രദമായ ഒരു സ്റ്റോപ്പാണ്.

ഇവിടുത്തെ ബീഫ് ചില്ലിയും ബട്ടർ ചിക്കനും പൊറോട്ടയും ഫേമസ് ആണ്. നല്ല മൊരിഞ്ഞു പൊറോട്ടയും പോലത്തെ വെള്ളയപ്പവും നല്ല ബീഫും എല്ലാം കൂടി കൂട്ടി പിടിക്കണം. പക്ഷേ ഇവിടത്തെ മെയിൻ താരം ഇവിടുത്തെ ബട്ടർ ചിക്കൻ ആണ്. പൊറോട്ടയുടെ കൂടെയും വെള്ളയപ്പത്തിന്റെ കൂടെയും കഴിക്കാൻ കിടിലൻ ആണ്. രണ്ടിന്റെയും കൂടെ കഴിക്കാൻ ഇത് അടിപൊളി കോമ്പിനേഷനാണ്. ഇതിൻറെ ഗ്രേവി മാത്രം മതി കഴിക്കാൻ. ഈ ഒരു സ്ഥലം വരുന്നത് കോഴിക്കോട് പാളയത്തെ അടുത്തുള്ള സിറ്റി ഹോട്ടൽ ആണ്.

ഏകദേശം 16 വർഷത്തിന് മുകളിലായി ഈ ഹോട്ടലിവിടെ പ്രവർത്തിച്ചുവരുന്നു. ഹോട്ടലിന്റെ ഫ്രണ്ടിൽ തന്നെ കാടയും ചിക്കനും ബീഫ് എന്നിവയെല്ലാം പൊരിക്കാൻ റെഡിയാക്കി മസാല തേച്ചു വെച്ചിരിക്കുന്നത് കാണാം. അത് കാണുമ്പോൾ തന്നെ ഹോട്ടലിലേക്ക് കയറിപ്പോകും. ഗ്രൗണ്ട് ഫ്ലോറിലും ഫസ്റ്റ് ഫ്ലോറിലും നല്ല സ്പേഷ്യസ് ആയിട്ടുള്ള സിറ്റിങ്ങും ഉണ്ട്.
പൊറോട്ട ഒരു കഷണം കീറിയെടുത്ത് ബട്ടർ ചിക്കന്റെ ഗ്രേവിയും ചിക്കന്റെ ഒരു പീസും എടുത്തു കഴിക്കാൻ ആഹാ ഒരു രക്ഷയും ഇല്ലാത്ത സ്വാദാണ്.

ചെറുതാക്കി അരിഞ്ഞ ബീഫ് ആണ് പൊരിച്ചുതരുന്നത് അതും അടിപൊളി തന്നെ. എല്ലാവരും ട്രൈ ചെയ്തു നോക്കൂ സംഭവം അടിപൊളിയാണ്.

വിലാസം: Gh റോഡ് ജംഗ്ഷൻ, പാളയം, കോഴിക്കോട് – 673001 (ഗവ. ആശുപത്രി)

ഫോൺ: +917947428382