കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനാണ് ബംമ്പർ 12 കോടി അടിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. ജയകുമാർ ലോട്ടറി സെൻ്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്.
കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. . ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്.