ചേരുവകൾ
മുട്ട – 2
മൈദ – 1 ½ കപ്പ്
ക്യാരറ്റ് – 3
തേങ്ങ – ½
അപ്പകാരം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാർ എടുത്തു അതിലേയ്ക് ക്യാരറ്റ് വളരെ ചെറുതായി അറിഞ്ഞു ചേർക്കുക അതിലേയ്ക് ചിരകിയ തേങ്ങ ഒരു പകുതി വരെ അതിലേയ്ക് ചേർക്കുക. ഇതിലേയ്ക് ഒരു മുട്ട ചേർക്കുക. മുട്ട ഇല്ലെങ്കിൽ പാൽ ആയാലും മതി. പിന്നീട് കുറച്ച് വെള്ളം ചേർത്ത് നല്ലപോലെ അരകുക. ഇതിലേയ്ക് നേരത്തെ മാറ്റി വെച്ച ഒന്നരക്ലാസ് മൈദ പൊടി ചേർത്തു കൊടുക്കുക. പിന്നെ ഒരു മുട്ട, 3 ഏലക്കയ ആവിശ്യത്തിന് പഞ്ചസാര അല്പം വെള്ളം എന്നിവ ചേർത്ത് നല്ല പോലെ മിക്സിയിൽ അരയ്ക്കുക. ഈ മിക്സിൽ അല്പം സൺഫ്ലവർ ഓയി അല്പം ഉപ്പ്, അപ്പകരം എന്നിവ ഇട്ട് നല്ലപോലെ ഇളക്കി മിക്സ് ചെയ്യുക. പിന്നീട് ഒരു പാത്രം എടുത്തു അതിലേയ്ക് ബട്ടർ പേപ്പർ ഇറക്കി വെച്ച് അതിലേയ്ക് ഈ മിക്സ് ഒഴിച്ചു ആവിയിൽ വേവിച്ചെടുക്കുക. അതിന്റെ മുകളിൽ കുറച്ച് നട്സ് ചെറുതായി മുറിച്ച് ഇടുക. കേക്ക് വെന്തു കഴിഞ്ഞാൽ അത് മെല്ലെ വേറൊരു പാത്രത്തിൽ മാറ്റുക. നല്ല സോഫ്റ്റ് ടേസ്റ്റി ആയിട്ടുള്ള ക്യാരറ്റ് തേങ്ങ കേക്ക് തയ്യാർ. ക്യാരറ്റ് രുചി ഉള്ളത്തിനാൽ മുതിർന്നവർക്കും കുട്ടികൾക്കും കൂടുതൽ ഇഷ്ടപെടുന്നു. ഒരു ഓറഞ്ച് നിറത്തിലായിരിക്കും കേക്ക് ഉണ്ടാവുക.