Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലോക റോബോട്ട് ഒളിമ്പ്യാഡില്‍ ചരിത്രം സൃഷ്ടിച്ച്  കേരള സ്റ്റാര്‍ട്ടപ് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 04:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: തുര്‍ക്കിയില്‍ നടന്ന വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡില്‍ (ഡബ്ല്യുആര്‍ഒ-2024) ചരിത്രം സൃഷ്ടിച്ച് എഐ, റോബോട്ടിക്സ്, സ്‌റ്റെം എജ്യുക്കേഷന്‍ എന്നിവയിലെ മുന്‍നിരക്കാരായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്‍). ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിലാണ് ടീം വിജയം നേടിയത്. ഒളിമ്പ്യാഡിന്റെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ഒരു ടീം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എത്തുന്നതും വിജയിക്കുന്നതും. മത്സരത്തില്‍ യുഡബ്ല്യുആറിന്റെ ടീമായ റെസ്‌ക്യൂ ടെക് അലൈസ് മൂന്നാം സ്ഥാനമാണ് നേടിയത്. 85 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം ടീമുകളുമായി മത്സരിച്ചാണ് ഈ നേട്ടം.

മാളയിലെ ഹോളി ഗ്രേസ് അക്കാദമിയില്‍ നിന്നുള്ള കാത്ലിന്‍ മേരി ജീസന്‍ (12), ക്ലെയര്‍ റോസ് ജീസന്‍ (9) സഖ്യമാണ് ആഗോള വേദിയില്‍ യുഡബ്ല്യുആറിനെ പ്രതിനിധീകരിച്ചത്. ഇരുവരും സഹോദരിമാര്‍ കൂടിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷം മത്സരവേദിയിലെത്തിയ ഏക ടീമും യുഡബ്ല്യുആറിന്റേത് ആയിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ നേട്ടം കേരളത്തിനും രാജ്യത്തിനും ഒരുപോലെ അഭിമാനം പകരുന്നതാണ്.

2018 ലും 2019 ലും കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നിന്നാണ് ഇവര്‍ ഒളിമ്പ്യാഡിലെ പ്രൊജക്ടിനുള്ള ആശയം രൂപപ്പെടുത്തിയത്. വെള്ളപ്പൊക്ക സമയത്ത് ജീവന്‍രക്ഷാ ചങ്ങാടമായി പ്രവര്‍ത്തിക്കാനും അവശ്യ സാധനങ്ങള്‍ എത്തിക്കാനും കഴിയുന്ന ബഹുമുഖ സംവിധാനമാണ് അക്വാ റെസ്‌ക്യൂ റാഫ്റ്റ് 1.0. ദുരന്ത നിവാരണത്തിനു പുറമേ വെള്ളത്തിന്റെ ഗുണനിലവാരം തിരിച്ചറിയാനും മാലിന്യം നീക്കം ചെയ്യാനും ഇത് പ്രയോജനപ്പെടുത്താനാകും. ശേഖരിക്കുന്ന ഡാറ്റ അക്വാ വാച്ച് ആപ്പ് വഴി പങ്കിടുകയും ചെയ്യും.

യുഡബ്ല്യുആറിന്റെ വിദഗ്ധ പരിശീലനത്തിന്റെയും മെന്റര്‍ഷിപ്പിന്റെയും സ്വാധീനം അടിവരയിടുന്നതാണ് ഈ വിജയം. യുഡബ്ല്യുആര്‍ മെന്റര്‍മാരായ ബന്‍സന്‍ തോമസ് ജോര്‍ജ്, അഖില ആര്‍ ഗോമസ്, ഡിക്സണ്‍ എംഡി, ജിതിന്‍ അനു ജോസ്, മോനിഷ് മോഹന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം കാത്ലിന്റെയും ക്ലെയറിന്റെയും വിജയത്തില്‍ പ്രതിഫലിച്ചു.

ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് യുണീക് വേള്‍ഡ് റോബോട്ടിക്സ്. അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരങ്ങളില്‍ സ്ഥിരസാന്നിധ്യമായ യുഡബ്ല്യുആര്‍ ടീം നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇതിനോടകം 1,00,000-ത്തിലധികം വിദ്യാര്‍ത്ഥികളെ യുഡബ്ല്യുആര്‍ പരിശീലിപ്പിച്ചു. റോബോട്ടിക് വിദ്യാഭ്യാസത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലും യുവ ഇന്നൊവേറ്റര്‍മാരെ പരിപോഷിപ്പിക്കുന്നതിലും സാങ്കേതികവിദ്യയിലൂടെയും കൂട്ടായ്മയിലൂടെയും വെല്ലുവിളികളെ നേരിടാന്‍ അവരെ ശാക്തീകരിക്കുന്നതിലും യുഡബ്ല്യുആര്‍ മുന്‍പന്തിയിലാണ്.

തുടര്‍ച്ചയായി രണ്ടു വര്‍ഷം യുഡബ്ല്യുആര്‍ ലോകത്തിലെ ഏറ്റവും വലിയ നാസ സ്പേസ് ആപ്പ്സ് ചലഞ്ച് പരിപാടി സംഘടിപ്പിച്ചു. കൂടാതെ ഇന്ത്യയിലും യുഎഇയിലും യൂറോപ്പിലുമായി 17 സ്ഥലങ്ങളുള്ള ഏറ്റവും വലിയ നാസ സ്പേസ് ആപ്പ് പരിപാടിയുടെ സംഘാടകരായി മാറി.

ഈ വിജയം കേരളത്തിന് ഒരു നാഴികക്കല്ല് മാത്രമല്ല, ഇന്ത്യയുടെ അഭിമാന നിമിഷമാണെന്ന് യുണീക്ക് വേള്‍ഡ് റോബോട്ടിക്സിന്റെ സിഇഒയും സ്ഥാപകനുമായ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു. കേരളത്തെ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് യുഡബ്ല്യആര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ ഭാവി സാങ്കേതികവിദ്യകളോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

റോബോട്ടിക്സ്, എഐ, കോഡിംഗ്, മെറ്റാവേസ്, സ്പേസ് ടെക്നോളജി, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നിവയില്‍ യുഡബ്ല്യആര്‍ ശ്രദ്ധ വ്യാപിക്കുന്നു. പരിശീലന പരിപാടികളിലൂടെയും മത്സര പ്ലാറ്റ്ഫോമുകളിലൂടെയും പ്രോജക്റ്റുകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും കമ്പനി ശ്രമിക്കുന്നു. ആഗോള ഇന്നൊവേഷനിലും മത്സരരംഗത്തും കേരളത്തിന്റെ പ്രാതിനിധ്യം വളരെ കുറവാണ്. ഈ മേഖലയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍, ഈ വിടവ് നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Tags: വേള്‍ഡ് റോബോട്ടിക്‌സ്world roboticKeralathiruvananthapuram

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies