ചേരുവകൾ
ഉരുളക്കിഴങ്ങ്
ഗ്രീൻ പീസ്
സവാള
തക്കാളി
ചെറിയുള്ളി
നാളികേരം
വെളിച്ചെണ്ണ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
പെരുംജീരകം
കുരുമുളക്
മുളക്പൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഗരം മസാല
കറിവേപ്പില
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
അരകപ്പ് ഗ്രീൻപീസ് തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക. നന്നായി കുതിർന്ന ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് ഗ്രീൻപീസ് വേവാൻ ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും ചേർത്ത് അടുപ്പത്തു വെച്ച് ഒരു വിസിൽ വരുന്നവരെ ഒന്ന് വേവിച്ചെടുക്കുക.ശേഷം കുറച്ച് എണ്ണയൊഴിച്ചതിനുശേഷം ഉരുളക്കിഴങ്ങ് സവാള തക്കാളി ചെറിയ ഉള്ളി എന്നിവ വഴറ്റിയെടുക്കുക കുറച്ച് വെളുത്തുള്ളി കൂടി ഇതിലേക്ക് ഇടാവുന്നതാണ് നന്നായി വഴണ്ട് വരുമ്പോൾ കുറച്ച് പച്ചമുളകും ഇടാം. ശേഷം പെരുംജീരകം കുരുമുളകുപൊടി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരംമസാല തുടങ്ങിയവ ഇടാം. ശേഷം കുറച്ച് വെള്ളമൊഴിച്ച് ഇതൊന്ന് വേവിക്കാൻ വയ്ക്കാം വരുന്ന സമയത്ത് ഗ്രീൻപീസും കുറച്ച് തേങ്ങാപാലും കറിവേപ്പിലയും ഇട്ടുകൊടുക്കാം