സവാള, ഇഞ്ചി, തേങ്ങ വെളുത്തുള്ളി,കോവയ്ക്കതൈരും, 4 അണ്ടിപ്പരിപ്പും, ചൂടുവെള്ളത്തിൽ ഇട്ട് വെച്ച ഉണക്കമുളകും, ഒരു ബേ ലീഫ്, അല്പം പെരുംജീരകം, പട്ട, ഗ്രാമ്പു, എണ്ണ, കസൂരി മേത്തിയും, മല്ലിയില,തക്കാളി പേസ്റ്റ്,
ഈയൊരു രീതിയിൽ കോവയ്ക്ക കറി തയ്യാറാക്കാനായി ആദ്യം തന്നെ കോവക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ നാല് കഷണങ്ങളായി മുറിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് നന്നായി പഴുത്ത ഒരു തക്കാളിയും ഒരു ടേബിൾ സ്പൂൺ അളവിൽ തൈരും, 4 അണ്ടിപ്പരിപ്പും, ചൂടുവെള്ളത്തിൽ ഇട്ട് വെച്ച ഉണക്കമുളകും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഒരു ബേ ലീഫ്, അല്പം പെരുംജീരകം, പട്ട, ഗ്രാമ്പു എന്നിവ എണ്ണയിലേക്ക് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. കറിയിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം പോയിക്കഴിയുമ്പോൾ അതിലേക്ക് അരച്ചുവെച്ച തക്കാളിയുടെ പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് തിളച്ചു വരുമ്പോൾ കോവക്ക ഒന്ന് ഇളക്കി കൊടുക്കുക. കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച ശേഷം അല്പം കസൂരി മേത്തിയും, മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ കോവയ്ക്ക കറി റെഡിയായി കഴിഞ്ഞു.