ഉപ്പ് കൂടി പോകുന്നത് പോലെയാണ് കറികളില്‍ അബദ്ധത്തില്‍ അധിക അളവില്‍ എണ്ണ ചേര്‍ക്കുക എന്നതും. ഇനി കറികളില്‍ എണ്ണ കൂടിപ്പോയയെന്നോര്‍ത്ത് വിഷമിക്കേണ്ട. ഇതിനുള്ള പരിഹാരം വാഗ്ദാനം ചെയ്തുള്ള വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
എണ്ണ കുടിപ്പോയെന്ന് കണ്ടാല്‍ പാനിന്റെ മധ്യത്തിലായി പച്ചക്കറികള്‍ മാറ്റി ഒരു ചെറിയ പാത്രം കമഴ്ത്തിവെക്കുക. അതിന് ശേഷം ഒരു അടപ്പ് ഉപയോഗിച്ച് പാന്‍ മൂടി കറി പാചകം ചെയ്യുക. കുറച്ച് സമയത്തിന് ശേഷം
നിങ്ങള്‍ മൂടി നീക്കംചെയ്ത് ചെറിയ പാത്രം മാറ്റി നോക്കിയാല്‍ പാനിന്റെ മധ്യഭാഗത്ത് അധിക എണ്ണ മുഴുവന്‍ അടിഞ്ഞുകൂടിയതായി കാണാം.
ഇതോടെ വശങ്ങളില്‍നിന്ന് കറി കോരി മാറ്റി ഉപയോഗിക്കാം