ദിവസവും പനീര്‍ കഴിക്കുന്നത് ആരോഗ്യകരമാണോ, ഇത് മികച്ച വെജിറ്റേറിയന്‍ പ്രോട്ടീന്‍ ഓപ്ഷനാണോ? ഫിറ്റ്‌നസ് ആന്‍ഡ് ന്യൂട്രീഷന്‍ കോച്ച് രാജ് ഗണപതിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.
പനീറില്‍ പ്രോട്ടീനേക്കാള്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ”പനീര്‍ മറ്റേതൊരു ചീസും പോലെയാണ്. അതിനര്‍ത്ഥം അതില്‍ അല്പം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, അതെ, പക്ഷേ ഇത് കൂടുതലും കൊഴുപ്പാണ്. വാസ്തവത്തില്‍, പനീറിലെ 25% കലോറി മാത്രമാണ് പ്രോട്ടീനില്‍ നിന്നുള്ളത്. ബാക്കിയുള്ളത് കൊഴുപ്പില്‍ നിന്നാണ്.
പനീര്‍ ടിക്കയിലോ ഗ്രില്‍ ചെയ്ത പനീറിലോ ഉള്ള മാക്രോ ന്യൂട്രിയന്റുകള്‍ വറുത്ത ചിക്കന്‍ ബ്രെസ്റ്റിനോട് സാമ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ”വാസ്തവത്തില്‍, ഫ്രൈഡ് ചിക്കന്‍ ബ്രെസ്റ്റില്‍ ഫ്രഷ് പനീറിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ പനീര്‍ ഒരു മികച്ച ഭക്ഷണ ഓപ്ഷനാണെങ്കിലും അതിന്റെ ഉപഭോഗം അമിതമാക്കരുതെന്ന് ആളുകള്‍ മനസ്സിലാക്കണമെന്നും രാജ് വിശദീകരിച്ചു.
അതേസമയം, ടോഫുവും ടെമ്പെയും ഒരേ അളവില്‍ പ്രോട്ടീന്‍ അടങ്ങിയതും എന്നാല്‍ വളരെ കുറഞ്ഞ കലോറി ലോഡ് ഉള്ളതുമായ ഭക്ഷണങ്ങളാണ്. ശരീരഭാരം കുറയ്ക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, കൊഴുപ്പ് കുറഞ്ഞ പനീര്‍ ഓപ്ഷനുകളും നിങ്ങള്‍ക്ക് പരിഗണിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, കഴിക്കുമ്പോള്‍ മിതത്വം പ്രധാനമാണ്. ചെറിയ അളവേ കഴിക്കാന്‍ പാടുള്ളു’അദ്ദേഹം വ്യക്തമാക്കി.