Fact Check

കാളയെ ഒരാള്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്, ഈ വീഡിയോയുടെ സത്യാവസ്ഥ എന്ത്?

വര്‍ഗീയ പ്രചരണത്തിന്റെ പരിധികള്‍ ഭേദിച്ച് രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം നല്‍കാന്‍ കഴിയാത്ത സാഹചര്യം. രാഷ്ട്രീയ പാര്‍ട്ടികല്‍ കൃത്യമായി മതത്തിനെ കൂട്ട് പിടിച്ച് നടത്തുന്ന ദുഷ് പ്രചരണങ്ങള്‍ പരിധിവിട്ട് കഴിഞ്ഞു. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയാണ് ഇത്തരത്തിലുള്ള വര്‍ഗീയ പ്രചരണങ്ങള്‍ കൂന്ന് പോലെ കുമിഞ്ഞ് കൂടാന്‍ കാരണം. ചില മൃഗങ്ങളുടെയും, ഭക്ഷണത്തിന്റെയും പേരില്‍ നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. ദാ ഇപ്പോള്‍ ഒരു സോഷ്യല് മീഡിയ പോസ്റ്റും അത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മരത്തില്‍ കെട്ടിയ കാളയെ ഒരാള്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയിലുള്ളത് കേരള കോണ്‍ഗ്രസ് മീഡിയ ഇന്‍ചാര്‍ജ് മുഹമ്മദ് മുജാഹിദ് ഇസ്ലാം ആണെന്നും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വിജയിച്ചതില്‍ ആഘോഷിക്കാനാണ് ഈ പ്രവൃത്തി ചെയ്തതെന്നുമാണ് വീഡിയോ പ്രചരിക്കുന്നത്.

മൗലി എന്ന ഒരു എക്‌സ് ഉപയോക്താവ് മുകളിലെ അവകാശവാദവുമായി വീഡിയോ പങ്കിട്ടു. പ്രിയങ്ക ഗാന്ധിയുടെ വിജയം ആഘോഷിക്കാനാണ് കുട്ടി കാളയെ വെടിവെച്ചതെന്നാണ് ഉപയോക്താവിന്റെ ആരോപണം.


ഈ അവകാശവാദത്തെ അടിസ്ഥാനമാക്കി, ബിജെപി അനുഭാവിയായ റോഷന്‍ സിന്‍ഹ ട്വീറ്റ് വര്‍ദ്ധിപ്പിച്ചു, എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ ട്വീറ്റ് പിന്‍വലിച്ചു. അതുപോലെ, ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കോണ്‍ഗ്രസ് കടന്നിരിക്കുന്നു എന്ന ഉറപ്പോടെ ആദിത്യ ആനന്ദ് എന്ന ഉപയോക്താവ് വീഡിയോ ട്വീറ്റ് ചെയ്തു. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വിജയിച്ചതിന്റെ ആഘോഷത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ മാധ്യമ ചുമതലയുള്ള മുഹമ്മദ് മുജാഹിദ് ഇസ്ലാം കാളയെ ബലിയാടായാണ് വെടിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എക്‌സ് ഹാന്‍ഡില്‍ @HPhobiaWatch ഉം വീഡിയോ പങ്കിട്ടു, ഇത് കോണ്‍ഗ്രസിനെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിച്ചു.

എന്താണ് സത്യാവസ്ഥ ?

ഈ പോസ്റ്റിന്റെ സത്യാവസ്ഥ സ്ഥിതീകരിക്കാന്‍ വീഡിയോയില്‍ നിന്നുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ച് ഒരു റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. 2024 മെയ് 7-ന് ഫ്രീ പ്രസ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലേക്ക് എത്തിച്ചു. വീഡിയോ സമീപകാലമല്ലെന്ന് സ്ഥിരീകരിച്ചു. 2024 നവംബറില്‍ വയനാട് നടന്ന പ്രിയങ്കാ ഗാന്ധിയുടെ സമീപകാല ഉപതെരഞ്ഞെടുപ്പ് വിജയവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന വാദം ശരിയല്ല. കാലക്രമേണ വ്യത്യസ്തമായ വിവരണങ്ങളോടെ വീഡിയോ പ്രത്യക്ഷപ്പെട്ടത് ഞങ്ങള്‍ ശ്രദ്ധിച്ചു. ഹിന്ദുക്കളെ അപമാനിക്കുന്നതിനായി മൃഗത്തെ വെടിവെച്ചുകൊന്ന മണിപ്പൂരിലെ കുക്കി തീവ്രവാദിയാണ് വീഡിയോയിലുള്ളത് എന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു .


2024 മെയ് മാസത്തിലെ മറ്റൊരു സന്ദര്‍ഭത്തില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിജയം ഉറപ്പാക്കാന്‍ പശുവിനെ ബലിയര്‍പ്പിക്കുന്ന വീഡിയോ ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. നിരവധി വസ്തുതാ പരിശോധനാ സംഘടനകള്‍ അക്കാലത്ത് ഈ അവകാശവാദങ്ങള്‍ നിരാകരിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മേയില്‍ വീഡിയോ ആദ്യമായി വൈറലായപ്പോള്‍, PETA India (People for the Ethical Treatment of Animals) വീഡിയോ അംഗീകരിച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും സംഭവത്തിന്റെ ഉത്ഭവം കണ്ടെത്താന്‍ മണിപ്പൂര്‍ പോലീസിന്റെ സൈബര്‍ ക്രൈം സെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥലവും വിശദാംശങ്ങളും പരിശോധിച്ചുകഴിഞ്ഞാല്‍, സംഘടന ഒരു ഔപചാരിക എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. വീഡിയോയിലെ സംഭവം എവിടെയാണെന്ന് കണ്ടെത്തിയില്ലെങ്കിലും ക്ലിപ്പ് കുറഞ്ഞത് ആറ് മാസമായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നു, വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

Latest News