Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളം; ഓടകള്‍ വൃത്തിയാക്കാന്‍ ഇനി റോബോട്ടുകളും

തിരുവനന്തപുരം വിമാനത്താവളത്തിലെ ഓടകള്‍ വൃത്തിയാക്കാന്‍ ഇനി റോബോട്ട് സേവനം ഉപയോഗപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിച്ച വില്‍ബോര്‍ എന്ന റോബോട്ടിക് മെഷീന്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്ട്‌കോടി കമ്മീഷന്‍ ചെയ്തു.

2022ലെ അദാനി ഫൗണ്ടേഷന്‍ ഫെലോഷിപ്പ് നേടിയ സ്റ്റാര്‍ട്ട് അപ്പ് ആണ് ജെന്‍ റോബോട്ടിക്‌സ്. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഇതാദ്യമായാണ് ഓട ശുചീകരണത്തിന് റോബോട്ടിക് മെഷീന്‍ ഉപയോഗിക്കുന്നത്. ഇടുങ്ങിയ ഓടകള്‍ക്കുള്ളില്‍ പോലും എത്തിച്ചേര്‍ന്നു ഉന്നത ശേഷിയുള്ള ക്യാമറകളുടെ സഹായത്തോടെ 360 ഡിഗ്രിയില്‍ പരിശോധന നടത്തി തടസ്സങ്ങള്‍ കണ്ടെത്താനും അവ നീക്കാനും വില്‍ബോറിന് കഴിയും. ജോയ്സ്റ്റിക് ഉപയോഗിച്ച് ദൂരെ നിന്നു റോബോട്ടിക്കിനെ നിയന്ത്രിക്കാനുള്ള സൗകര്യവുമുള്ളതിനാല്‍ ഇവ പൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നു.

Latest News