രാത്രി ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റിയ സ്വാദുള്ള വെജിറ്റബിള്‍ കുറുമ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ബീന്‍സ് 2 കപ്പ്
കാരറ്റ് 2 കപ്പ്
ഉരുളക്കിഴങ്ങ് 2 കപ്പ്
ഫ്രഷ് പീസ് 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
സവാള 1 എണ്ണം
തക്കാളി 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല 1 സ്പൂണ്‍
ചെറിയ ഉള്ളി 1 എണ്ണം
ആവശ്യപ്പെടുന്ന വിധം
ആദ്യം പച്ചക്കറികള്‍ എല്ലാം ഒരു വിസില്‍ വരുന്നത് വരെ കുക്കറില്‍ വേവിക്കുക. ഒരു കപ്പ് തേങ്ങ, ഒരു കഷ്ണം ഉള്ളി, 4-5 അല്ലി വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, അല്‍പം ഗരം മസാല , മഞ്ഞള്‍പൊടി , കുരുമുളക് ഇവ ചെറിയ തീയില്‍ അല്‍പ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം. കുറുമ തയ്യാര്‍.