റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴ കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കേണ്ടതാണെന്നും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടത്തില്‍ പെടുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റന്‍ നിയമം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിനോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്പനകള്‍ പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ലോ കമ്മീഷന്റെ കണക്ക് പ്രകാരം അപകടത്തില്‍ പരിക്കേറ്റവരില്‍ മരണപ്പെടുന്ന 50 ശതമാനം ആത്യാവശ്യഘട്ടത്തില്‍ വൈദ്യസഹായം ലഭിക്കാതെ പോകുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: k c venugopal mp raised alappuzha kalarkot accident in parliament