ചേരുവകൾ
ഫ്ലാക്സ് സീഡ്,
ബദാo
വെള്ള എള്ള്
ശർക്കര
നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഫ്ലാക്സ് സീഡ് ഇട്ടു കൊടുക്കുക. അതൊന്ന് ചൂടായി നിറം മാറി തുടങ്ങുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് അരക്കപ്പ് അളവിൽ ബദാം ഇട്ട് ചെറുതായി ചൂടാക്കുക, ശേഷം അരക്കപ്പ് അളവിൽ വെള്ള എള്ള് കൂടി ചേർത്ത് ഒന്ന് ചൂടാക്കി നിറം മാറുമ്പോൾ ഓഫ് ചെയ്ത് മാറ്റി വയ്ക്കണം. നേരത്തെ വറുത്തെടുത്ത് വെച്ച എല്ലാം ചേരുവകളും മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുക്കണം. അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് അരക്കപ്പ് ശർക്കര,കാൽ കപ്പ് വെള്ളമൊഴിച്ച് പാനിയാക്കി എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കാം. ഇത് ഇളം ചൂടോടു കൂടി നേരത്തെ തയ്യാറാക്കി വെച്ച മിക്സിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് ഉള്ള പരുവത്തിലുള്ള മാവാക്കി കുഴയ്ക്കുക ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി ഇത് ഉരുട്ടിയെടുക്കാവുന്നതാണ്