കണ്ണിമാങ്ങ – 1 കിലോ
കല്ലുപ്പ് – 150 ഗ്രാം
ഉലുവ – 1 1/2 ടീസ്പൂൺ
കടുക് – 1 1/2 ടേബിൾ സ്പൂൺ
മുളക്പൊടി – 5 ടേബിൾ സ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
എള്ളെണ്ണ – 1/4 കപ്പ്
ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ച് അതിലെ വെള്ളമയം എല്ലാം നീക്കി എടുക്കണം. ഇതിൽ നാലോ അഞ്ചോ മാങ്ങ തണ്ടോടുകൂടെയാണ് എടുത്തിരിക്കുന്നത്. അച്ചാർ ഉണ്ടാക്കുമ്പോൾ തണ്ടോടുകൂടി എടുക്കുമ്പോൾ അതിലെ ചൊണ അല്ലെങ്കിൽ കറയാണ് അച്ചാറിന്റെ ടേസ്റ്റ് കൂട്ടുന്നത്. കണ്ണിമാങ്ങാ അച്ചാറിടുമ്പോൾ അര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ചോളം നീളത്തിൽ അതിന്റെ തണ്ട് നിർത്തിക്കൊണ്ട് വേണം എടുക്കാൻ എങ്കിൽ മാത്രമെ അതിലെ ചൊണ അച്ചാറിൽ ചേർന്ന് അതിന്റെ യഥാർത്ഥ ടേസ്റ്റ് വരികയുള്ളൂ. മാങ്ങ ഇത്തരത്തിൽ തണ്ട് നിർത്തി മുറിച്ചെടുക്കാം. ശേഷം നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കിയെടുത്ത ഒരു ഭരണിയെടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ആദ്യം കുറേശ്ശെ ഉപ്പ് ചേർത്ത ശേഷം അതിനു മുകളിലായി മാങ്ങ നിരത്തി വെക്കണം. ഇത്തരത്തിൽ ലയറുകൾ ആയി ഉപ്പും മാങ്ങയും ചേർക്കണം. അച്ചാറിടാൻ ഏറ്റവും അനുയോജ്യം കല്ലുപ്പാണ്. ഒരു കിലോ മാങ്ങയ്ക്ക് 150 ഗ്രാമോളം ഉപ്പാണ് ഉപയോഗിക്കുന്നത്. അച്ചാറിടാൻ ഉപയോഗിക്കുന്ന മാങ്ങയും ഭരണിയും ഒട്ടും വെള്ളമയം ഇല്ലാതിരുന്നാൽ മാത്രമേ അച്ചാർ കേടാവാതെ സൂക്ഷിക്കാൻ കഴിയു.