ദൂരയാത്ര കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോഴേക്കും കുളി ഒരു ഭാരമാണെന്ന് തോന്നുന്നവരാണോ. രണ്ടായാലും ഇനി നിങ്ങള്‍ക്ക് സന്തോഷിക്കാം. ഒന്നു ഇരുന്നുകൊടുത്താല്‍ കുളിപ്പിച്ച് തോര്‍ത്തി നല്കുന്ന മെഷീന് എത്തുകയാണ്. ജപ്പാനില്‍ നിന്നാണ് ഈ വിരുതനെത്തുന്നത്.
കുളിക്കാനുള്ള ക്ഷമ ഇല്ലെങ്കില്‍, അവര്‍ക്ക് 15 മിനിറ്റ് ഈ മെഷീനില്‍ ഇരിക്കാം. നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തി മെഷ്യന് പുറത്തിറക്കും. എല്ലാം എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ. നിങ്ങള്‍ മെഷ്യന് അകത്തേക്ക് കയറുന്നതോടെ നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുന്നു.
സയന്‍സ് കോ’ യാണ് ഈ ‘മനുഷ്യ വാഷിംഗ് മെഷീന്’ വികസിപ്പിച്ചെടുത്തത് ഒസാക്ക കന്‍സായിയില്‍ വച്ച് നടന്ന എക്സ്പോയില്‍ 1,000 -ത്തോളം പേരെ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. അതേസമയം ഇത്തരമൊരു മെഷ്യന് ആദ്യത്തേതല്ല. 50 വര്‍ഷം മുമ്പ് 1970-ല്‍ ജപ്പാനിലെ വേള്‍ഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷ്യന് ആദ്യം വികസിപ്പിച്ചിരുന്നു.
പുതിയ മെഷ്യനില്‍ പഴയതിനേക്കാള്‍ മസാജ് ബോളുകള്‍ കൂടുതലുണ്ട്. മാത്രമല്ല. എഐയുടെ സഹായത്താടെ കുളിപ്പിക്കേണ്ട ശരീരത്തിന് ആവശ്യമായ സോപ്പും ഷാമ്പുവും മറ്റ് ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കാനും കഴിയുന്നു. പുതിയ മെഷ്യനില്‍ ഒരു ഫൈറ്റര്‍ ജെറ്റ് കോക്ക്പിറ്റിന്റെ ആകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് പോഡാണുള്ളത്.