പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഫസ്റ്റ് നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. നരേന്ദ്ര മോദി രൂപം നൽകിയ മെയ്ക്ക് ഇൻ ഇന്ത്യ ഉദ്യമം ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്നും പുതിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവെയാണ് പുതിൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്. വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പുതിൻ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിച്ച് റഷ്യ ഒരു ഇൻവെസ്റ്റ് പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള നീക്കങ്ങളിലാണ്. ഇത് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ബ്രിക്‌സ് ഇതര രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പറഞ്ഞു.
ചെറുകിട വ്യവസായങ്ങളുടെ പുരോഗതിക്കായി ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഈ ഈ മേഖലയിലെ നിലവിലെ സാഹചര്യം എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: russian president putin lauded pm modis india first policies