എത്ര എല്ലാം ആപ്പുകൾ ഉണ്ട് എന്ന് പറഞ്ഞാലും വാട്‌സ്ആപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് . കാരണം എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും സുരക്ഷിതം ആണെന്നതുമാണ് വാട്‌സ്ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടാൻ കാരണം.
2024 ജനുവരിയിൽ മാത്രമുള്ള കണക്കുകൾ പറയുന്നത് 2 ബില്യൺ ആളുകൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്നാണ് .എന്നാൽ ഇപ്പോൾ വാട്‌സ്ആപ്പ് ചില മെസേജുകൾ വിലക്കിയിരിക്കുകയാണ്. നമ്മൾ പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും കൊണ്ട് നമ്മുടെ വാട്‌സ്ആപ്പ് നിരോധിക്കാൻ വഴിയുണ്ട് എന്നാണ് വിവരം.
എങ്ങനെയുള്ള സന്ദേശങ്ങൾ അയക്കുന്നതാണ് വാട്‌സ്ആപ്പ് വിലക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതോ അശ്ലീലമോ നിയമവിരുദ്ധമോ ആയ സന്ദേശങ്ങൾ അയക്കാൻ പാടില്ല. ഗ്രാഫിക് അക്രമം, വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതിൽ ഉൾപ്പെടും. പ്രമോഷണൽ സന്ദേശങ്ങളോ സ്പാമോ അയയ്ക്കുന്നത് ഒഴിവാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുക ഇവയൊക്കെ വാട്‌സ്ആപ്പ് നിരോധനത്തിലേക്ക് കൊണ്ടുവരാം. എതൊരു കാര്യവും അയക്കുമ്പോൾ സുതാര്യത ഉറപ്പാക്കണം എന്ന് മെറ്റ അറിയിച്ചു.
ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട് വാട്സാപ്. ഇതിലൂടെ നാം അയക്കുന്ന സന്ദേശങ്ങൾ വാട്സാപ്പ് മനസിലാക്കും. മറ്റ് ഉപയോക്താക്കൾ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകുക.