2025 മെയ് 5 മുതൽ, ചില ഐഫോൺ മോഡലുകളില്‍ വാട്സ് ആപ്പിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ആണ് വിവരം. പഴയ ഐഫോണ്‍ ഉപയോക്താക്കൾക്ക് ഇനിമുതല്‍ വാട്സ് ആപ് ഉപയോഗിക്കണമെങ്കിൽ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുകയോ പുതിയ മോഡലിലേക്ക് മാറുകയോ ചെയ്യേണ്ടതുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച്, ആവശ്യമായ iOS പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്ത ഐഫോണുകളുള്ള ഉപയോക്താക്കളെ മാത്രമേ ഈ മാറ്റം ബാധിക്കൂ. പുതിയ ഐഫോണുകൾ ഉപയോഗിക്കുന്നവരോ ഐഒഎസ് 15.1-ലേക്കോ അതിനുശേഷമുള്ള പതിപ്പുകളിലേക്കോ അപ്‌ഡേറ്റ് ചെയ്‌തവരെയോ ഇത് ബാധിക്കില്ല.
നിലവിൽ, WhatsApp iOS 12-ഉം അതിനുശേഷമുള്ളതിലും വാട്സ് ആപ് പിന്തുണയ്ക്കുന്നു. എന്നാൽ ഭാവിയിലെ അപ്‌ഡേറ്റ് ഉപയോഗിച്ച്, iOS 15.1 അല്ലെങ്കിൽ പുതിയത് ആവശ്യമായി വരും. ഇതിനായി അഞ്ച് മാസത്തെ കാലാവധി വാട്സ് ആപ് നൽകുന്നു. ഉപയോക്താക്കളുടെ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ അവരുടെ ഹാർഡ്‌വെയർ പുതിയ iOS പതിപ്പുകളെ പിന്തുണയ്ക്കുന്നില്ലെങ്കിൽ ഇതരമാർഗങ്ങൾ പരിഗണിക്കാനോ ഈ സമയം ഉപയോഗിക്കാം.