Celebrities

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി വീടുകള്‍ സ്വന്തമായുള്ള താരദമ്പതികള്‍

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി വീടുകള്‍ സ്വന്തമായുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഏകദേശം 1056 കോടിയാണ് ഇരുവരുടെയും ഒരുമിച്ചുള്ള ആസ്തി. ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പ്രോപ്പര്‍ട്ടികളും വീടുകളും ഐശ്വര്യയും അഭിഷേകും സ്വന്തമാക്കിയിട്ടുണ്ട്. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന ആഡംബര വില്ലയാണ് അവയിലൊന്ന്.

സാങ്ച്വറി ഫോള്‍സ് എന്ന പോഷ് മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്ല 2015ലാണ് താരങ്ങള്‍ സ്വന്തമാക്കിയത്. 16 കോടി രൂപയാണ് വസതിയുടെ വില. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഹോം ഓട്ടമേഷന്‍, ഹോം തിയറ്റര്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയ ആഡംബരങ്ങള്‍ എല്ലാം ഇവിടെയുണ്ട്. അവധിക്കാല വസതി എന്ന നിലയിലാണ് വില്ല താരങ്ങള്‍ ഉപയോഗിക്കുന്നത്.

റിസോര്‍ട്ടിന്റെ മാതൃകയിലുള്ള 97 വില്ലകളാണ് സാങ്ച്വറി ഫോള്‍സ് പദ്ധതിയില്‍ ഉള്ളത്. ഷാറൂഖ് ഖാന്‍, ശില്‍പ ഷെട്ടി തുടങ്ങി അനന്ത് അംബാനി വരെയുള്ള പ്രമുഖര്‍ ഇവിടെ വസതികള്‍ വാങ്ങിയിട്ടുണ്ട്. ദുബായിലെ വില്ലയ്ക്ക് പുറമേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ താരങ്ങള്‍ക്ക് വീടുകളുണ്ട്. ബച്ചന്‍ കുടുംബത്തിന്റേതായി അഞ്ച് ആഡംബര ബംഗ്ലാവുകളാണ് മുംബൈയില്‍ മാത്രമുള്ളത്.

ഇതിനുപുറമേ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സില്‍ ഒരു പ്രോപ്പര്‍ട്ടിയും വര്‍ളിയിലെ സ്‌കൈലാര്‍ക്ക് ടവേഴ്‌സിലും ബാന്ദ്രയിലെ സിഗ്‌നേച്ചര്‍ ഐലന്റിലും അപ്പാര്‍ട്ട്‌മെന്റുകളും അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ അഭിഷേകും അമിതാഭ് ബച്ചനും ചേര്‍ന്ന് മുംബൈയിലെ മുലുന്ദ് മേഖലയില്‍ 24.95 കോടി രൂപ മുടക്കി 10 ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയിരുന്നു.

Tags: cinema