വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ജീരക വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.
രണ്ട്…
നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു രാവിലെ കുടിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും.
മൂന്ന്…
നാരങ്ങ- പുതിന ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്…
ഇഞ്ചി ചായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
അഞ്ച്…
ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
content highlight: drinks-for-weight-loss