എറണാകുളം: കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് പൂർത്തിയാക്കി പുലർച്ചയോടെയാണ് വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചത്. പത്തുമണിയോടെ ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. തിങ്കളാഴ്ചയാണ് സംസ്‌കാരം.
തിങ്കളാഴ്ച രാത്രിയിൽ ആലപ്പുഴ കളർകോട് നടന്ന വാഹനാപകടത്തിൽ ആൽവിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചിരുന്നു. അതെസമയം ഇവർക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയ ഉടമ ഷാമിൽ ഖാനോട് ഇന്ന് ആലപ്പുഴ ഇൻഫോസ്‌മെന്റ് RTO ക്ക് മുൻപിൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് ആർടിഒ ഇന്ന് കോടതിക്ക് കൈമാറിയേക്കും.