ഏത്തപ്പഴം ഉണ്ടോ? സിംപിൾ കുക്കർ കേക്ക് പരീക്ഷിച്ചോളൂ
ചേരുവകൾ
- ഏത്തപ്പഴം- 2
- ഗോതമ്പു പൊടി- 1 1/2 കപ്പ്
- ബേക്കിങ് പൗഡർ- 1 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ
- ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ
- കറുവാപ്പട്ട പൊടിച്ചത്- 1/2 ടീസ്പൂൺ
- ഉപ്പ്- 1/4 ടീസ്പൂൺ
- ശർക്കര- 3/4 കപ്പ്
- വാനില എസ്സെൻസ്- 1 ടേബിൾ സ്പൂൺ
- വെജിറ്റബിൾ ഓയിൽ- 1/2 കപ്പ്
- തൈര്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കുക.
- അതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ജാതിക്ക പൊടിച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കാം.
- അര ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും അതിലേക്കു ചേർക്കുക.
- പൊടികൾ ചേർത്തിളക്കിയ ഗോതമ്പ് അരിച്ചെടുക്കാം.
- ഒരു ബൗളിൽ ഒരു കപ്പ് തൈരും അര കപ്പ് വെജിറ്റബിൾ എണ്ണയും ചേർത്ത് യോജിപ്പിക്കാം.
- നന്നായി പഴുത്ത രണ്ട് ഏത്തപ്പഴത്തിലേക്ക് മുക്കാൽ കപ്പ് ശർക്കര പൊടിച്ചതു ചേർത്ത് അരച്ചെടുക്കാം.
- ഇതിലേക്ക് എണ്ണ ചേർത്ത തൈര് ഒഴിക്കുക.
- ഒരു ടേബിൾസ്പൂൺ വാനില എസ്സെൻസ് അതിൽ ചേർത്തിളക്കാം.
- അരിച്ചെടുത്ത പൊടി കൂടി ഇതിലേക്കു ചേർത്തിളക്കി യോജിപ്പിച്ചോളൂ.
- കുക്കറിനുള്ളിൽ വയ്ക്കാൻ പറ്റിയ പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റാം.
- കുക്കറിൻ്റെ വാഷറും, വിസിലും മാറ്റിയതിനു ശേഷം അടുപ്പിൽ വച്ച് 5 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.
- ശേഷം അതിനുള്ളിലേക്ക് പാത്രം ഇറക്കി വയ്ക്കാം.
- കേക്ക് വെന്തതിനു ശേഷം തുറന്ന് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
content highlight: cake-without-oven-and-egg-recipe