കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. പാലക്കാട് നഗരത്തില്‍ നിന്നും 10 കി.മീ. അകലെയായിട്ടാണ് മലമ്പുഴ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ അതിവിശാലമായ ഡാമോടുകൂടി മനോഹരമായ പൂന്തോട്ടത്താല്‍ രമണീയമായി സ്ഥിതി ചെയ്യുന്നു മലമ്പുഴ. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന ഉദ്യാനം മനോഹരങ്ങളായ നിരവധി വ്യത്യസ്തമായ പൂക്കളാലും പൂല്ത്ത കിടികളാലും വിസ്തൃതമായിരിക്കുന്നു. കാനായി കുഞ്ഞിരാമന്റെ ശിലാശില്പം ആയ ‘യക്ഷി’ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. 1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. 1967ൽ പണി തുടങ്ങി രണ്ടുവർഷംകൊണ്ടാണ് ശില്പം പൂർത്തിയായത്. മലമ്പുഴ ഡാമിന്റെ ഉദ്യാനത്തിന് അരികെ 30 അടി ഉയരത്തിലാണ് നഗ്നയായ യക്ഷി ഇരിക്കുന്നരീതിയിലുള്ള ശില്പം സ്ഥിതി ചെയ്യുന്നത്. സൗന്ദര്യം കൊണ്ടുമാത്രമല്ല, വലുപ്പവും ആകാരഭംഗികൊണ്ടും കൊണ്ടും ഏറെ പ്രശസ്തി ശില്പത്തിന് ലഭിച്ചു.
തൂക്കുപാലം, ബോട്ടു സവാരി , മിനി ജലവൈദ്യുതി നിലയം എന്നിവ ഉദ്യാനത്തിന്റെ പ്രത്യേകതകളാണ്. മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, അക്വാറിയം തുടങ്ങിയവ എല്ലാം ഇവിടെ 1995 സമയത്ത് നിർമിച്ചതാണ്. രാവിലെ 10.00 മണിയ്ക്ക് തുറന്ന് വൈകുന്നേരം 07.30 മണിയ്ക്ക് ഉദ്യാനം അടയ്ക്കും. ഉദ്യാനക്കാഴ്ചകൾ എല്ലാം ഒറ്റയടിക്ക് ആസ്വദിക്കാവുന്നതാണ് ഇവിടെയുള്ള റോപ്‌വേ സൗകര്യത്തിലൂടെ. റോപ് വേ മലമ്പുഴ ഉദ്യാനത്തിനു കുറുകെ 20 മിനിറ്റു നേരം സാഹസികവും ആനന്ദകരവുമായ ആകാശയാത്രയാണ് സഞ്ചാരികൾക്കായി സമ്മാനിക്കുന്നത്. സ്വർഗ സമാനമായ ഉദ്യാന സൗന്ദ്യരം വിസ്തൃതമായ ജലസംഭരണിയും അംബര ചുംബികളായ മലകളുടെയും ഭംഗി റോപ്‌വെയിൽ ഇരുന്ന് ആസ്വദിക്കാം. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. മലമ്പുഴ ഗാര്‍ഡന്‍ – കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം.