കിടിലൻ സ്വാദിൽ കള്ളപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- 1. 2 കപ്പ് പച്ചരി
- 2. 1 കപ്പ് തേങ്ങ
- 3. ഈസ്റ്റ് കാല്‍ ടീസ് സ്പൂണ്‍ / തെങ്ങിന്‍ കള്ള് ഒരു ഗ്ലാസ്
- 4. പഞ്ചസാര 6 ടീസ് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക. ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക. 2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക(കപ്പു കാചുക). പൊടിച്ച അരി, തേങ്ങാ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നയി മിക്സ് ചെയ്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക.
എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് 15 മിനിട്ട് വയ്ക്കുക. ഉപ്പ് പാകത്തിനു ചേര്‍ത്ത് അപ്പം ചുടാം (മാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ചോറും കൂടി അരച്ച് ചേര്‍ത്താല്‍ അപ്പത്തിനു നല്ല മയം കിട്ടും.)