മാനഭംഗ കേസിലെ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് കാരണമായ സംഭവമുണ്ടായത്. കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകെയായിരുന്നു പ്രതി രാജു. ഇതിനിടെയാണ് പൊലീസ് പിടികൂടുന്നത്.