പുളിയും മധുരവും ചേർന്ന കിടിലൻ പൈനാപ്പിൾ രസം ഉണ്ടെങ്കിൽ കുശാലായി. സൗത്തിന്ത്യൻ സ്പെഷ്യൽ റെസിപ്പി പരീക്ഷിച്ചു നോക്കൂ
ചേരുവകൾ
- പൈനാപ്പിൾ- 1 കപ്പ്
- രസപ്പൊടി- 2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- പെരുങ്കായം- 1/2 ടീസ്പൂൺ
- തക്കാളി- 2
- വെള്ളം- ആവശ്യത്തിന്
- പച്ചമുളക്- 3
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- വാളൻപുളി- ആവശ്യത്തിന്
- കുരുമുളക്- 1/2 ടീസ്പൂൺ
- ചോളം- 1/4 ടീസ്പൂൺ
- ജീരകം- 1/4 ടീസ്പൂൺ
- തുവരപരിപ്പ്- 1 പരിപ്പ്
- മല്ലിയില- ഒരു പിടിച്ചാലോ
- കറിവേപ്പില- 1 തണ്ട്
- കടുക്- 1/4 ടീസ്പൂൺ
- വറ്റൽമുളക്- 3
- ഉലുവ- ആവശ്യത്തിന്
- പൈനാപ്പിൾ ജ്യൂസ്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം നെയ്യ് ചേർത്ത് ചൂടാക്കുക.
അതിലേക്ക് കടുക് ചേർക്കാം. - ശേഷം അൽപ്പം ഉഴുന്ന്, ജീരകം, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കുക.
ഇടത്തരം വലിപ്പമുള്ള തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതു ചേർത്തു വഴറ്റാം. - പച്ചമുളക് അരിഞ്ഞത്, കുരുമുളക് പൊടിച്ചതും ചേർക്കാം.
- ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും, കായപ്പൊടിയും ചേർക്കുക.
- അൽപ്പം തുവരപരിപ്പ് വെള്ളം ഒഴിച്ച് വേവിച്ച് രസത്തിലേക്കു ചേർക്കാം.
- പൈനാപ്പിൾ തൊലി കളഞ്ഞ് അരച്ച് ജ്യൂസ് അരിച്ചെടുത്ത് വയ്ക്കാം.
- കറി തിളച്ചു വരുമ്പോൾ അതിലേയ്ക്ക് പൈനാപ്പിൾ ജ്യൂസ് ചേർത്തിളക്കി യോജിപ്പിക്കാം.
- ലഭ്യമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
content highlight: pineapple-rasam-instant-recipe