ബ്രേക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയിതാ. സമയമില്ലാത്ത സമയത്ത് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഐറ്റം. ബോംബെ ഓംലെറ്റ് ബ്രഡ് ടോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ബ്രെഡ് സ്ലൈസ് – 12
- 2. മുട്ട – 6
- സവാള – 1 വലുത്
- പച്ചമുളക് – 6
- ഇഞ്ചി – ചെറിയ കഷണം
- മല്ലിയില – 3 ടേബിൾ സ്പൂണ്‍
- തേങ്ങ തിരുമ്മിയത് – 6 ടേബിൾ സ്പൂണ്‍
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പൊരിക്കുന്നത് മനസ്സില് ധ്യാനിച്ച് 2)മത് പറഞ്ഞിരിക്കുന്നത് എല്ലാം അടിച്ചു യോജിപ്പിക്കുക. പാൻ അടുപ്പത് വെച്ച് ബട്ടർ, നെയ്, എന്നിവയിൽ ഏതെങ്കിലും ഒന്ന് (ഒക്കെ നിങ്ങടെ ഇഷ്ടം) മയത്തിനു പാനിൽ പുരട്ടുക. ബ്രെഡ് സ്ലൈസ് പാനിൽ വെച്ച് വച്ച് അതിനു മേലെ മുട്ട മിശ്രിതം നിരത്തി ഒന്ന് ചൂടാകുമ്പോൾ തിരിച്ചു ഇട്ടു, മറ്റേ സൈഡിലും മുട്ട മിശ്രിതം നിരത്തി തിരിച്ചിട്ടു റോസ്റ്റ് ചെയ്യുക. വേണെമെങ്കിൽ ടോസ്ടിനു മേലെ നെയ് ഒന്നൂടെ പുരട്ടി രണ്ടു വശോം മൊരിക്കാം.