Food

ഒരു വെറൈറ്റി തോരൻ വെച്ചാലോ? ഉണക്കചെമ്മീന്‍ തോരന്‍ | UNAKACHEMMEEN THORAN

ഒരു വെറൈറ്റി തോരൻ വെച്ചാലോ? ഉണക്കചെമ്മീന്‍ തോരന്‍. ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1. ഉണക്ക ചെമ്മീന്‍ – 1 പാക്കറ്റ്
  • 2. ചെറിയ ഉളളി – 20 എണ്ണം
  • 3. പച്ചമുളക് – 3 എണ്ണം
  • 4. വെളുത്തുളളി – 5 അല്ലി
  • 5. ഇഞ്ചി – ചെറിയ കഷണം
  • 6. മഞ്ഞൾ പൊടി – ¼ സ്പ്പൂണ്‍
  • 7. കുരുമുളക് പൊടി – ¼ സ്പ്പൂണ്‍
  • 8. തേങ്ങാ ചിരകിയത് – ഒരു ചെറിയ കപ്പ്
  • 9. മുളക്പൊടി – അര ടീ സ്പ്പൂണ്‍
  • 10. മല്ലിപ്പൊടി – അര ടീ സ്പ്പൂണ്‍
  • 11. മീറ്റ്മസാല – അര ടീ സ്പ്പൂണ്‍
  • 12. ഉപ്പ് – ആവശ്യത്തിന്
  • 13. എണ്ണ – 1 സ്പ്പൂണ്‍
  • 14. കടുക് – അര ടീ സ്പ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉണക്കചമ്മീന്‍ ഒരു പാത്രത്തില്‍ എണ്ണ ചേര്ക്കാ തെ മൂപ്പിച്ചെടുക്കുക. മൂത്തു കഴിയുമ്പോള്‍ അതു പൊടിച്ച് വെളളത്തില്‍ കഴുകി വാർന്ന് വെയ്ക്കുക. ചെറിയ ഉളളി, പച്ചമുളക്, വെളുത്തുളളി ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് എണ്ണയില്‍ വഴറ്റുക. വഴന്ന് കഴിയുമ്പോള്‍ വാര്ന്ന് വെച്ച ചെമ്മീന്‍ ചേർത്ത് മഞ്ഞപ്പൊടി, കുരുമുളക് പൊടി ചേർത്ത് കുറച്ച് വെളളം ചേർത്ത് ചെറുതായി വേവിക്കുക.

വെളളം വറ്റി കഴിയുമ്പോള്‍ തേങ്ങാചിരകിയത് 9, 10, 11 ചേരുവകള്‍‍ ചേർത്ത് മിക്സ് ചെയ്യുക. അത് വേവിച്ച് വെച്ച കൂട്ടില്‍ ചേർത്ത് അടച്ച് 2 മിനിറ്റ് വേവിക്കുക. വേറെ ഒരു പാനില്‍ കടുക് താളിച്ച് കൂട്ടിലേക്ക് ചേർത്ത് സെർവിങ് ഡിഷിലേക്ക് മാറ്റാം. ഉണക്കച്ചെമ്മീന്‍ തോരന്‍ റെഡി.