ധാരാളം പേരുടെ ഇഷ്ടവിഭവമാണ് മുട്ട പഫ്‌സ്. ഓവൻ അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുക്കാതെ എങ്ങനെ മുട്ട പഫ്സ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?.
വേണ്ട ചേരുവകൾ
പുഴുങ്ങിയ മുട്ട – 4 എണ്ണം
മസാലയ്ക്കു വേണ്ടത്
സവാള – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -4 അല്ലി
എണ്ണ-2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മല്ലി പൊടി – 3/4 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
വെള്ളം -1 ടേബിൾ സ്പൂൺ
പഫ്സ് ഷീറ്റ് (എല്ലാ supermarket ലും കിട്ടും )
മുട്ട – ഒരെണ്ണം നന്നായി ബീറ്റ് ചെയ്തു വയ്ക്കുക
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചു മാറ്റി വയ്ക്കുക. ഇനി മസാല ഉണ്ടാക്കാനായി ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്തു കൊടുക്കുക, നന്നായി വയറ്റി കഴിഞ്ഞു ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി എന്നിവ ചെറിയ തീയിൽ ഇട്ടു ഒന്നു മൂപ്പിച്ചതിനു ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ചു ഒന്നും കൂടെ വഴറ്റി മാറ്റി വയ്ക്കുക. ഇനി ഓരോ പഫ്‌സ് ഷീറ്റ് എടുത്തു അതിലേക്കു ഉണ്ടാക്കി വെച്ച മസാല കുറച്ചു നടുക്കായി വെച്ച് മുട്ടയും വെച്ച് മടക്കി എടുക്കുക. ഇനി ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്കു ഒരു റിങ് വെച്ചിട്ട് അതിന്റെ മേലെ ഒരു സ്റ്റീൽ പാത്രം ഇറക്കി വെച്ച് അതിലേക്കു മുട്ട മസാല വെച്ച പഫ്‌സ് ഷീറ്റ് ഇറക്കി വെച്ച് ഓരോന്നിലും ബീറ്റ് ചെയ്ത മുട്ടയും ഒന്നു ബ്രഷ് ചെയ്തു അടച്ചു വെച്ച് ഒരു 40 മിനിട്ട് ബേക്ക് ചെയ്തു എടുത്താൽ നല്ല അടിപൊളി പഫ്‌സ് റെഡി.
content highlight: how-to-make-easy-egg-puffs