വെണ്ടയ്ക്ക ഇതുപോലെ മുളകിട്ട് കറി വെച്ച്നോക്കൂ. കിടിലൻ സ്വാദാണ്. ഉച്ചയൂണിന് ഇന്ന് ഈ വെണ്ടയ്ക്ക കറി ആവട്ടെ.
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക മീഡിയം കഷ്ണങ്ങള്‍ കാല്‍കിലോ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- ചെറിയഉള്ളി
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- കാശ്മീരി മുളക്പൊടി
- മഞ്ഞള്‍പൊടി
- മല്ലിപൊടി
- കുടംപുളി
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഉലുവ ഇടണം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഒരുപിടി ചെറിയഉള്ളി, നാല് വെളുത്തുള്ളി, ഒരുകഷ്ണം ഇഞ്ചി, രണ്ടു പച്ചമുളകും ചേര്‍ക്കുക. വഴന്നുവരുമ്പോള്‍ അതിലേയ്ക്ക് ഒന്നര സ്പൂണ്‍ (വലുത്) കാശ്മീരി മുളക്പൊടിയും മഞ്ഞള്‍പൊടിയും ഒരുസ്പൂണ്‍ മല്ലിപൊടിയും ഇട്ടു ഒന്നിളക്കുക. അതിലേയ്ക്ക് ചെറിയമൂന്നല്ലി കുടംപുളി വെള്ളത്തില്‍ ഇട്ടുവച്ചത് ഒഴിക്കുക. ഒന്നരകപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് വെണ്ടയ്ക്ക ഇടാം. അടച്ചു വേവിക്കുക.