വീട്ടില്‍ അറിയിക്കാതെ പെട്ടെന്ന് അതിഥികളെത്തിയെങ്കിൽ വളരെ എളുപ്പത്തില്‍ നമ്മുക്ക് തയ്യാറാക്കാം ലെമണ്‍ റൈസ്. വളരെ രുചികരമാണ് ഈ ലെമൺ റൈസ് അതിഥികൾക്ക് എന്തായാലും ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
എണ്ണ – 2 ടേബിൾ ഗുളിക
വേവിച്ച ചോറ്- 1 കപ്പ്
കടുക്- 1/2
ഉഴുന്നുപരിപ്പ്- 1/2
കടലപ്പരിപ്പ് – 1 ടേബിൾസ്പൂൺ
നിലക്കടല- 2 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
വട്ടൽമുളക് -2 എണ്ണം
കായപ്പൊടി- 1/2
മഞ്ഞപ്പൊൾപ്പൊടി – 1/2
ചെറുനാരങ്ങ- 1 1/2 എണ്ണം
ഉപ്പ്
തയ്യാറാക്കേണ്ട രീതി
ഒരു കപ്പ് അരി പാകത്തിൽ വേവിച്ച് മാറ്റിവയ്ക്കുക. അധികം വെന്ത് ഉടയാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക .ഇതിലേക്ക് നിലക്കടല ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചുവന്ന മുളകും ചേർത്ത് ഇളക്കുക.പിന്നീട് തീ ഓഫ് ചെയ്ത് അതിലേക്ക് കായ പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. നേരത്തെ വേവിച്ച ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം വിളമ്പാം.