Food

പഴം കൊണ്ട് ഒരു ക്രിസ്പി സ്നാക്ക്

നേന്ത്രപഴം കഴിക്കാൻ മടിയുള്ള കുട്ടികൾ പോലും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു രുചികരമായ പലഹാരം തയ്യാറാക്കാം. രണ്ട് നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെയൊരു സ്നാക്ക് ഉണ്ടാക്കിനോക്കൂ.

ആവശ്യമായ ചേരുവകൾ

നെയ്യ്
തേങ്ങ
മൈദ
കോൺഫ്ലവർ
പഞ്ചസാര
ഏലക്ക പൊടി
നേന്ത്ര പഴം

തയ്യാറാക്കുന്ന രീതി

ഒരു പാനിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം. ഇത് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു അണ്ടിപരിപ്പും മുന്തരിയും ഇട്ട് ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് 250 ഗ്രാമോളം തേങ്ങാ ചിരകിയതും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. അരിഞ്ഞുവെച്ചിരിക്കുന്ന നേന്ത്രപഴം കൂടി ചേർക്കാം. ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാ പൊടിയും ഇട്ടശേഷം നന്നായി മിക്സ് ചെയത്  വഴറ്റിയെടുക്കാം. നന്നായി വഴണ്ട് വന്നതിനുശേഷം ഒരു ടേബിൾസ്പൂൻ അരിപ്പൊടിയും ചേർത്ത് ഒന്നുകൂടി വഴറ്റി മാറ്റിവെക്കാം. ചൂടറിയതിന് ശേഷം നല്ല ഷേപ്പ് ആക്കി എടുക്കാം.  പൊരിച്ചെടുക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് 2 ടേബിൾസ്പൂൺ കോൺഫ്ലവറും 1 സ്പൂൺ മൈദയും നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയാം. ഇതിൽ മുക്കി പൊരിച്ചെടുക്കാം.