ഇഡ്‌ഡലിക്കും ദോശക്കും പറ്റിയ ഒരുഗ്രൻ ചമ്മന്തി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തൈര് -1 കപ്പ്
- പച്ചമുളക് -3-4 എണ്ണം
- തേങ്ങാ ചിരവിയത് -2കപ്പ്
- ഇഞ്ചി – 1 മീഡിയം പീസ്
- ഉപ്പു -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഇതെല്ലാം കൂടെ ഒരു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു ചെറിയ പാനിൽ 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു കടുക്, ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ചൂടോടെ അത് അരച്ച് വച്ച മിക്സിലേക്കു ചേർക്കുക. രുചികരമായ ചമ്മന്തി റെഡി.