കര്‍ഷക സമരത്തെ അരാജകത്വമെന്ന് അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്ന് സംയുക്ത കിസാൻ മോർച്ച. വിഷയത്തിൽ ജുഡീഷ്യറിയും രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് എസ്‌കെഎം ആവശ്യപ്പെട്ടു. ഭരണഘടനാപരമായി എല്ലാ പൗരന്മാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് എസ്‌കെഎം ഊന്നിപ്പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിനും ഫ്യൂഡലിസത്തിനുമെതിരെ 1857ലും 1947ലും നടന്ന സ്വാതന്ത്ര്യ സമരങ്ങളിലൂടെയാണ് ഇന്ത്യൻ ഭരണഘടന സ്ഥാപിക്കപ്പെട്ടത് മുഖ്യമന്ത്രിയെപ്പോലെ ഭരണഘടനാ പദവിയിലുള്ള ഒരാൾ കർഷകരുടെ പ്രതിഷേധത്തെ അരാജകത്വമായി തള്ളിക്കളയരുതെന്നും സംഘടന വ്യക്തമാക്കി. അരാജകത്വം പരത്തുന്ന ആരെയും വെറുതെ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികളില്‍ നിന്ന് ഈടാക്കണമെന്നും ഇക്കഴിഞ്ഞ ബുധനാഴ്ച യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.