Food

ആർക്കും തയ്യാറാക്കാം ഈ ചിക്കന്‍ വരട്ടിയത് | CHICKEN VARATTIYATHU

ആർക്കും തയ്യാറാക്കാവുന്ന ഒരു ചിക്കൻ വരട്ടിയത് തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്, ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കു.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ – ഒരു കിലോ
  • സവാള – ഒന്നര
  • മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
  • മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  • കുരുമുളകു പൊടി – 1/2 ടേബിള്‍ സ്പൂണ്‍
  • ഗരം മസാല – ഒരു ടേബിള്‍ സ്പൂണ്‍
  • പെരുംജീരകം – 1/2 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില – രണ്ട് തണ്ട്
  • പച്ചമുളക് – 2
  • തക്കാളി – 1 വലുത്
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി – 7 അല്ലി
  • കടുക് മല്ലി ഇല – ആവശ്യത്തിന്
  • വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞള്‍പൊടിയും ഉപ്പും കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കുറച്ചു മുളക് പൊടിയും ചേര്‍ത്തു അര മണിക്കൂര്‍ വെയ്ക്കുക. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.

നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക. അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീയണയ്ക്കുക. ചിക്കന്‍ വരട്ടിയത് തയ്യാര്‍.