നാടന്‍ കോഴി ഉപയോഗിച്ച് ജിഞ്ചര്‍ ചിക്കന്‍ വെച്ചാലോ? ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. എന്നാൽ ഇന്ന് ചൈനീസ് രീതിയിൽ അല്ല ചിക്കൻ വെക്കുന്നത്. നടൻ രീതിയിലാണ്, അതുകൊണ്ട് തന്നെ ഇതിനെ നമുക്ക് ഇഞ്ചിക്കോഴി എന്ന് പറയാം.
ആവശ്യമായ ചേരുവകൾ
- കോഴി – ഒരു കിലോ കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്
- വലിയ ഉള്ളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
- വെളുത്തുള്ളി – ഒന്ന് (മുഴുവന്‍)
- ഇഞ്ചി – 100 ഗ്രാം
- മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
- കാഷ്മീരി മുളക് പൊടി – ഒരു ടീസ്പൂണ്‍
- ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
- കുരുമുളക് – ഒന്നര ടീസ്പൂണ്‍ ചതച്ചത്
- വിനാഗിരി – 2 ടീസ്പൂണ്‍
- വേപ്പില – ഒരു കതിര്‍പ്പ്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല് ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം) കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക.
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല് കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക.
എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക. സംഭവം റെഡി.