അദാനി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷം കറുത്ത മാസ്ക് ധരിച്ച് ഭരണഘടനയുടെ പതിപ്പുമായാണ് സഭയിൽ എത്തിയത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ മാർച്ച്. പ്രതിപക്ഷ നിരയിൽ പലകാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നീക്കമാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിനെതിരേ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നീക്കം. ലോക്‌സഭയില്‍ അദാനി വിഷയത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അദാനിക്കെതിരേ അന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കില്ല. കാരണം, അങ്ങനെ ചെയ്താല്‍ അദ്ദേഹം അദ്ദേഹത്തേക്കുറിച്ച് അന്വേഷിക്കുന്നതുപോലെയാകും. അവര്‍ ഒന്നാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എം.പി. അദാനി അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞ് ഇന്നലെ പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതന്‍ എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. മോദിക്കൊപ്പം അദാനി ഇരിക്കുന്ന ചിത്രവും സ്റ്റിക്കറില്‍ പതിപ്പിച്ചിരുന്നു.