Kerala

എലത്തൂര്‍ ഇന്ധന ചോര്‍ച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കുന്ന നടപടികൾ ആരംഭിച്ചു

കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ന്ന സംഭവത്തിൽ ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കുന്ന നടപടികൾ ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ നിർവീര്യമാക്കുന്നത്. റവന്യൂ വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടി.കൂടാതെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങി ആളുകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. നിലവിൽ മൂന്ന് കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Latest News