ക്രിസ്മസും ന്യൂ ഇയറും ഒക്കെ ആകാറായി കേക്കിന് കടയിൽ പോയി വാങ്ങി ബുദ്ധിമുട്ടേണ്ട. വീട്ടിൽ തന്നെ രുചികരമായ ഒരു ക്യാരറ്റ് കേക്ക് തയ്യാറാക്കാം. ഒരു കിലോ ക്യാരറ്റ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കാരറ്റ്-200 ഗ്രാം
ഈന്തപ്പഴം-150 ഗ്രാം
അണ്ടിപ്പരിപ്പ്-25 ഗ്രാം
മൈദ-100 ഗ്രാം
ഈന്തപ്പഴം സിറപ്പ്-25 ഗ്രാം
മുട്ട-രണ്ടെണ്ണം
സൺഫ്ലവർ ഓയിൽ-150 മില്ലിഗ്രാം
ബേക്കിങ് പൗഡർ-രണ്ട് ഗ്രാം
പഞ്ചസാര-50 ഗ്രാം
പാൽ-20 മില്ലി ലിറ്റർ
തയ്യാറാക്കേണ്ട രീതി
ഈന്തപ്പഴം ചെറിയ കഷ്ണങ്ങാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം അരിഞ്ഞെടുത്ത കാരറ്റും കൂടി മിക്സിയിലിട്ട് അരച്ചെടുക്കണം. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മൈദ, മുട്ട, ബേക്കിങ് പൗഡർ, പഞ്ചസാര, പാൽ എന്നീ ചേരുവകൾ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കണം. സൺഫ്ലവർ ഓയിൽകൂടി ചേർത്തിളക്കി അരമണിക്കൂർ വെച്ചശേഷം കേക്കുണ്ടാക്കുന്ന പാത്രത്തിന്റെ മുക്കാൽഭാഗം നിറയ്ക്കണം. ശേഷം ഓവനിൽ വെച്ച് ബേക്ക് ചെയ്തെടുത്താൽ കാരറ്റ് കേക്ക് റെഡി. 45 മുതൽ 60 മിനിട്ട് വരെയാണ് ഓവനിൽ ബേക്കിങ്ങിനായി എടുക്കുന്ന സമയം. ചെറിയ മൈക്രോ വേവ് ഓവനാണെങ്കിൽ ഒന്നര മണിക്കൂർ സമയമെടുക്കും.